വത്തിക്കാന്‍ സിറ്റി: വീടുകളില്‍ പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പൊതുകൂടിക്കാഴ്ചാ വേളയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രൈസ്തവികതയുടെ ആത്മീയതയുടെയും സംസ്‌കാരത്തിന്റെയും പ്രധാനഘടകമാണ് പുല്‍ക്കൂടുകള്‍. നമ്മുടെയിടയില്‍ വസിക്കാന്‍ ഇറങ്ങിവന്ന യേശുവിനെ ജീവിതത്തില്‍ സ്മരിക്കുന്നതിനുള്ള വലിയ മാര്‍ഗമാണ് പുല്‍ക്കൂടുകള്‍. അതുകൊണ്ടുതന്നെ പുല്‍ക്കൂടുകള്‍ എല്ലാവീടുകളിലും ഉണ്ടായിരിക്കണം. പാപ്പ ഓര്‍മ്മിപ്പിച്ചു.