വത്തിക്കാന്‍ സിറ്റി: ഞാന്‍ രൂപതയിലേക്ക് ബസില്‍ പോകുന്ന സമയത്ത് ഒരു ഗര്‍ഭിണി ബസില്‍ കയറുകയാണെങ്കില്‍ അവള്‍ക്ക് ഞാന്‍ ഇരിപ്പിടം കൊടുക്കുമായിരുന്നു. അത് പ്രതീക്ഷയുടെയും ആദരവിന്റെയും അടയാളമായിരുന്നു. കാരണം എനിക്കത് ഇഷ്ടമായിരുന്നു. ഇപ്പോള്‍ എനിക്ക് അത് ചെയ്യാന്‍ കഴിയില്ലല്ലോ’ അമ്മമാരെക്കുറിച്ചുള്ള പ്രസംഗത്തില്‍ മാര്‍പാപ്പ പങ്കുവച്ചതാണ് ഇക്കാര്യം.
ഒരു കുഞ്ഞും ഒരു തെറ്റല്ല ജീവന്റെ ദാനമാണ്. നമ്മള്‍ അമ്മമാരെ അനുഗ്രഹിക്കുന്നവരാകണം. എല്ലാ മാതൃത്വവും അനുഗ്രഹിക്കപ്പെടണം. കുഞ്ഞുങ്ങള്‍ക്ക് ജീവനേകുന്നതിനുള്ള അധികാരം സ്ത്രീ പുരുഷന്മാര്‍ക്കേകിയ ദൈവനാമത്തിന് ലോകത്തിലെ എല്ലാ അമ്മമാരിലൂടെയും നന്ദിയര്‍പ്പിക്കപ്പെടുകയും ദൈവനാമം വാഴ്ത്തപ്പെടുകയും ചെയ്യട്ടെ. പാപ്പ പറഞ്ഞു.