സ്‌നേഹം ഒരു മഹാഗ്നിപോലെയാണെന്നാണ് ആവിലായിലെ വിശുദ്ധ തെരേസ പറഞ്ഞിരിക്കുന്നത്. വിശുദ്ധയുടെവാക്കുകള്‍ ഇപ്രകാരമാണ്: സ്‌നേഹം ഒരു മഹാഗ്നിപോലെയാണ്. കെടാതിരിക്കാന്‍ അതിന് അനുസ്യൂതമായി ഇന്ധനം വേണം. ഞാന്‍ പ്രതിപാദിക്കുന്നതായ ഈ ആ്ത്മാക്കള്‍ അഗ്നി കെട്ടുപോകാതിരിക്കാന്‍ എന്തു വില കൊടുത്താണെങ്കിലും വിറകു കൊണ്ടുവന്നിരുന്നു. എന്റെ സ്ഥിതി പരിഗണിക്കുമ്പോള്‍ ആ തീയിലിടാന്‍ വയ്‌ക്കോല്‍തുരുമ്പു മാത്രമേയുളളൂവെങ്കിലും ഞാന്‍ സന്തുഷ്ടയായിരിക്കേണ്ടതാണ്. ചിലപ്പോഴൊക്കെ അല്ല പലപ്പോഴും സ്ഥിതി അങ്ങനെയായിരുന്നു. ചിലപ്പോള്‍ ഞാന്‍ എന്നെ നോക്കിചിരിക്കും. ചിലപ്പോള്‍ അത്യധികംആകുലയാകും. ദൈവശുശ്രൂഷയ്ക്കായി എന്തെങ്കിലും ചെയ്യാന്‍ എന്റെ സ്‌നേഹത്തിന്റെ ആന്തരിക പ്രചോദനം എന്നെ നിര്‍ബന്ധിക്കുന്നു.’
അതെ അഗ്നിയുടെ കാര്യം നമുക്കറിയാം. അതു കത്തുമെങ്കിലും കുറെക്കഴിയുമ്പോള്‍ കെട്ടുപോകും. അത് വീണ്ടും ജ്വലിക്കാന്‍ വിറക് കൊടുക്കണം. നമ്മുടെ സ്‌നേഹം എപ്പോഴെങ്കിലും കെട്ടുപോകുന്നുണ്ടോയെന്ന് നമുക്ക് പരിശോധിക്കാം. കെട്ടുപോകുന്ന സ്‌നേഹാഗ്നി നമുക്കു വീണ്ടും കത്തിജ്വലിപ്പിക്കാം.