വത്തിക്കാന്‍സിറ്റി: ദൈവം നമ്മുടെ പ്രത്യാശ ആകുന്നുവെന്ന് ഫ്രാ്ന്‍സിസ് മാര്‍പാപ്പ. ദൈവം ഇ്മ്മാനുവേലാണ്,അവിടുന്ന് ദൈവമായി നമ്മോടുകൂടെയുണ്ട്. പ്രത്യാശ ഒരിക്കലുംമരിക്കുന്നില്ല, പ്രത്യാശ എന്നേയ്്ക്കും ജീവിക്കുന്നു. അത് നമ്മുടെ ജീവിതത്തില്‍ എന്നേയ്്ക്കും സ്ഥിരമായി നിലനില്ക്കുന്നു. ക്രിസ്തുമസ് ദിനത്തില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു പാപ്പ. അനന്തനന്മയായ ദൈവം ഒരു ശിശുവായി മാറിയെന്നത് അവിശ്വസനീയമായ യാഥാര്‍ത്ഥ്യമാണെന്നും പാപ്പ പറഞ്ഞു. 2025ലെ ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച് വിശുദ്ധ വാതിലും പാപ്പ തുറന്നു.
പ്രത്യാശയുടെ വാതില്‍ വിശാലമായ ലോകത്തിലേക്ക് തുറന്ന രാത്രിയാണ് ഇതെന്ന് പാപ്പ അനുസ്മരിച്ചു. പ്രത്യാശ നിങ്ങളോടുകൂടെയെന്ന് ദൈവം പറയുന്ന രാത്രിയാണ് ഇത്. പാപ്പ പറഞ്ഞു. പ്രത്യാശയുടെതീര്‍ത്ഥാടകര്‍ എന്നതാണ് ജൂബിലി വര്‍ഷത്തിന്റെ പ്രമേയം.