വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ സുവിശേഷത്തെ പ്രതി സ്ത്രീപുരുഷന്മാര്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിശ്വാസത്തെപ്രതി മരണം വരെ പീഡിപ്പിക്കപ്പെടുന്നവര്‍ ബലഹീനതയാലോ ഒരു പ്രത്യയശാസ്ത്രത്തെ പ്രതിരോധിക്കാനോ അല്ലതങ്ങള്‍ വധിക്കപ്പെടുന്നതിന് സ്വയം വിട്ടുകൊടുക്കുന്നത് മറിച്ച് കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ച രക്ഷാദാനത്തില്‍ എല്ലാവരെയും പങ്കാളികളാക്കാനാണ്. മാര്‍പാപ്പ പറഞ്ഞു. വിശുദ്ധ സ്റ്റീഫന്റെ തിരുനാള്‍ദിനത്തില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ.
ഒറ്റനോട്ടത്തില്‍ സ്റ്റീഫന്‍ നിസ്സഹായനായി അക്രമത്തിന് വിധേയനാണെന്ന പ്രതീതിയാണ് ഉളവാക്കുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ ഒരു യഥാര്‍ത്ഥ സ്വതന്ത്ര മനുഷ്യന്‍ എന്ന നിലയില്‍ അവന്‍ യേശു കുരിശില്‍ ചെയ്തതുപോലെ തന്റെ കൊലയാളികളെപോലും സ്‌നേഹിക്കുകയും അവര്‍ക്കുവേണ്ടി തന്റെ ജീവന്‍ നല്കുകയും ചെയ്യുകയാണ് ചെയ്തത്. പാപ്പ പറഞ്ഞു.