Monday, February 17, 2025
spot_img
More

    സൗഹൃദത്തില്‍ സന്തോഷം മാത്രമല്ല സങ്കടവും പങ്കുവയ്ക്കണം: മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: സൗഹൃദത്തില്‍ പരസ്പരം സന്തോഷം മാത്രമല്ല സങ്കടങ്ങളും പങ്കുവയ്ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അതുകൊണ്ടാണ് യേശു ശിഷ്യന്മാരെ സ്‌നേഹിതരെന്ന് അഭിസംബോധന ചെയ്തത്. യേശുവിന്റെ സ്‌നേഹിതന്മാരായി ഓരോരുത്തരും മാറണം. പോളണ്ടിലെ ബ്രെസ്ലാവിയായില്‍ നിന്നുള്ള കാന്‍സര്‍ രോഗികള്‍ക്ക് സന്ദേശം നല്കുകയായിരുന്നു പാപ്പ.
    രോഗികളായ കുഞ്ഞുങ്ങള്‍ പ്രത്യാശയുടെ അടയാളങ്ങളാണ്. ഈ പ്രത്യാശ നമ്മെ നിരാശപ്പെടുത്തുകയില്ല. നമ്മുടെ കഷ്ടപ്പാടുകള്‍ സ്വയം ഏറ്റെടുത്ത യേശുവിന്റെ സ്‌നേഹത്താല്‍ നാം അവനുമായി വേദനയുടെ നിമിഷങ്ങളില്‍ ഐക്യപ്പെടുന്നു. പാപ്പ പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!