വത്തിക്കാന്‍ സിറ്റി: നന്മ ചെയ്തു മുന്നോട്ടുപോകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കത്തോലിക്കാ ഫൗണ്ടേഷന്റെ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു പാപ്പ. സമ്പത്ത് മാനവാന്തസിന്റെ സേവനത്തിനായി വിനിയോഗിക്കുമ്പോള്‍ അതില്‍ നിന്ന് ലാഭമല്ലാതെ മറ്റൊന്നും ഉണ്ടാകുന്നില്ല, പൊതുനന്മ പരിപോഷിപ്പിക്കുക വഴി നമ്മുടെ സമൂഹത്തിലെ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനായിരിക്കും അതുപകരിക്കുന്നത്. പൊതുനന്മ പരിപോഷിപ്പിക്കുക വഴി നമ്മുടെ സമൂഹത്തിലെ ബന്ധങ്ങള്‍ മെച്ചപ്പെടും. ആയുധക്കച്ചവടം വഴി ചില രാജ്യങ്ങള്‍ കൂടുതല്‍ വരുമാനമുണ്ടാക്കുന്നതായും പാപ്പ നിരീക്ഷിച്ചു. കൊല്ലുന്നതിന് മുതല്‍മുടക്കുന്നതിനോടാണ് പാപ്പ അതിനെ ഉപമിച്ചത്. നാം ലോകത്തിന്റെ അധിപരല്ല കാവലാളന്മാരാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.