വാഷിംങ്ടണ്‍: അബോര്‍ഷന്‍ നടത്തിയതില്‍ തങ്ങള്‍ ഖേദിക്കുന്നുവെന്ന് നിരവധി സ്ത്രീകളുടെ വെളിപെടുത്തല്‍. ജനുവരി 24 ന് നടന്ന മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍. അബോര്‍ഷന് ശേഷം തങ്ങള്‍ കടന്നുപോയ സംഘര്‍ഷങ്ങളെക്കുറിച്ചും അവര്‍ വ്യക്തമാക്കി. തീവ്രമായ ഡിപ്രഷന്‍, ദേഷ്യം, ആത്മഹത്യാപ്രവണത ഇതെല്ലാം ഞാന്‍ അനുഭവിച്ചു. വിവാഹിതനായ ഒരു പുരുഷനില്‍ നിന്നായിരുന്നു ഗര്‍ഭം ധരിച്ചത്. ഞാന്‍ ചെയ്തുപോയതോര്‍ത്ത് പിന്നീട് അത്യധികം ലജ്ജിച്ചു. ലൗറ ബ്രൗണ്‍ എന്ന സ്ത്രീ പങ്കുവച്ചു. ദൈവമാണ് എന്നെ ആ വിഷാദത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. അതേതുടര്‍ന്ന് ഞാന്‍ അവിടുത്തെ അനുഗമിച്ചു. വളര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ ഏതെങ്കിലും കുടുംബത്തിന് കുഞ്ഞുങ്ങളെ ദത്ത് കൊടുക്കുക. അവര്‍ നിര്‍ദ്ദേശിച്ചു.