ലാഹോര്‍: ഇന്റര്‍നെറ്റിലൂടെ ഇസ്ലാമിനെതിരെ പ്രചരണം നടത്തി എ്ന്ന ആരോപണത്തെ തുടര്‍ന്ന് നാലുയുവാക്കള്‍ക്ക് പാക്കിസ്ഥാന്‍ കോടതി വധശിക്ഷ വിധിച്ചു. പഞ്ചാബ് പ്രോവിന്‍സിലെ 20 നും 32 നും ഇടയില്‍ പ്രായമുള്ളവരാണ് ഇവര്‍. ദൈവനിന്ദാപരമായ കാര്യങ്ങള്‍ മൊബൈലില്‍ സൂക്ഷിക്കുകയും പങ്കുവയ്ക്കുകയും ചെയ്തുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ദൈവനിന്ദാക്കുറ്റം ചുമത്തി ക്രൈസ്തവരെ പീഡിപ്പിക്കുന്നത് പാക്കിസ്ഥാനില്‍ വര്‍ദ്ധിച്ചുവരുകയാണ്. 343 പേര്‍ ഇതേ നിയമത്തിന്റെ പേരില്‍ കുറ്റം ചുമത്തിയവരായിട്ടുണ്ട്. അതില്‍ 19 ക്രൈസ്തവരും പെടുന്നു. അതില്‍ അഞ്ചു സ്ത്രീകളുമുണ്ട്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്ന ഈ ചെറുപ്പക്കാരെല്ലാം മുസ്ലീമുകളാണ്.