വത്തിക്കാന്‍ സിറ്റി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരെ ശക്തമായ വിയോജിപ്പുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. അനധികൃത കുടിയേറ്റക്കാരോടുള്ള ട്രംപിന്റെ നയം മോശമായി അവസാനിക്കുമെന്ന് പാപ്പ മുന്നറിയിപ്പ് നലകി. കാര്യങ്ങള്‍ പരിഹരിക്കാനുള്ള വഴി കുടിയേറ്റക്കാരെ നാടുകടത്തുകയല്ല.അനധികൃത കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ല. പാപ്പ വ്യക്തമാക്കി. യുഎസിലുള്ള മെത്രാന്മാര്‍ക്ക് അയച്ച കത്തിലാണ് പാപ്പ ട്രംപിന്റെ നയത്തിനെതിരെ പ്രതികരിച്ചത്. അഭയാര്‍ത്ഥികളോടും കുടിയേറ്റക്കാരോടും എന്നും ദീനാനുകമ്പ പരസ്യമായി പ്രകടിപ്പിക്കുന്ന വ്യക്തിയാണ് പാപ്പ. താന്‍കുടിയേറ്റത്തിന്റെ പുത്രനാണെന്നും അദ്ദേഹം വിശേഷിപ്പിക്കാറുണ്ട്. മതിലുകള്‍ക്ക് പകരം പാലങ്ങളാണ് പണിയേണ്ടതെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.