മലയാറ്റൂര്‍: മലയാറ്റൂര്‍ തീര്‍ഥാടനം ആരംഭിച്ചു. മലയാറ്റൂര്‍ മഹാ ഇടവക കുട്ടായ്മ ഒമ്പതിന് രാവിലെ ഏഴിന് മല കയറുന്നതോടെ ഈ വര്‍ഷത്തെ കുരിശുമല തീര്‍ത്ഥാടനത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കും. തുടര്‍ന്ന് 9.30ന് മലമുകളില്‍ വിശുദ്ധ കുര്‍ബാന, നൊവേന എന്നിവ നടക്കും. മാര്‍ച്ച് 20 വരെ പുലര്‍ച്ചെ 4.30 മുതല്‍ രാത്രി 10 വരെ മല കയറാം. 12ന് ലൈറ്റുകള്‍ ഓഫ് ചെയ്യും. ഈമാസം 20 മുതല്‍ മേയ് 25 വരെ ദിവസത്തിന്റെ മുഴുവന്‍ സമയവും കുരിശുമുടി കയറാന്‍ സാധിക്കും. കുരിശുമുടിയില്‍ കുമ്പസാരത്തിനും അടിമ സമര്‍പ്പണ പ്രാര്‍ത്ഥനയ്ക്കും കുര്‍ബാന നിയോഗങ്ങള്‍ ഏല്‍പ്പിക്കുന്നതിനും എല്ലാ സമയത്തും സൗകര്യമുണ്ട്. നോമ്പിന്റെ ആദ്യത്തെ അഞ്ച് വെള്ളിയാഴ്ചകളിലും പ്രമുഖ വചനപ്രഘോഷകര്‍ നയിക്കുന്ന ജാഗരണ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും
കുരിശുമുടിയില്‍ എല്ലാ ദിവസവും രാവിലെ 5.30 നും 7.30 നും 9.30 നും വിശുദ്ധ കുര്‍ബാന, നൊവേന, വൈകുന്നേരം ആറിന് ജപമാല, വിശുദ്ധ കുര്‍ബാന, നൊവേന എന്നിവ ഉണ്ടായിരിക്കും. ശനിയാഴ്ചകളില്‍ രാത്രി 12ന് വിശുദ്ധ കുര്‍ബാന, നൊവേന. നോമ്പിന്റെ ആരംഭം മുതല്‍ എല്ലാ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രിയും പകലും മലകയറുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.