വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി സൂചനകള്‍. ര്ക്തപരിശോധനകളുടെ അടിസ്ഥാനത്തില്‍ വത്തിക്കാന്‍ പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തിലാണ് ഇക്കാര്യംവ്യക്തമായിരിക്കുന്നത്. മരുന്നുകളോട് നല്ല പ്രതികരണം നടത്തുന്നതായും പത്രക്കുറിപ്പില്‍ പറയുന്നുണ്ട്.
റോമന്‍ കൂരിയായിലെ അംഗങ്ങള്‍ക്കായി നടത്തിവരുന്ന നോമ്പുകാല ധ്യാനത്തില്‍ പാപ്പാ തിങ്കളാഴ്ച രാവിലെയും ഉച്ചതിരിഞ്ഞും ഓണ്‍ലൈന്‍ സംവിധാന സഹായത്തോടെ പങ്കുചേരുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെറുകപ്പേളയില്‍ അല്പസമയം പ്രാര്‍ത്ഥനയില്‍ ചിലവഴിക്കുകയും ചെയ്തു. ഫെബ്രുവരി 14നാണ് ശ്വാസനാള വീക്കത്തെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി പാപ്പായെ ജെമേല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.