ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ പന്ത്രണ്ടാം വാര്‍ഷികം്് റോമിലെ ജെമെല്ലി ആശുപത്രിമുറിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഘോഷിച്ചു. കേക്കും കത്തിച്ച മെഴുകുതിരികളുമായി മാര്‍പാപ്പയ്ക്കരികില്‍ എത്തിയ ഡോക്ടര്‍മാര്‍ ദിനത്തിന്റെ പ്രത്യേകത മാര്‍പാപ്പയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കേക്ക് മുറിക്കുകയും ആശുപത്രി ജീവനക്കാര്‍ മംഗളഗാനം ആലപിക്കുകയും ചെയ്തു. മാര്‍പാപ്പയ്ക്ക് വിവിധ ലോകനേതാക്കളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മെത്രാന്‍ സമിതികളും വിവിധ സംഘടനകളും ആശംസസന്ദേശങ്ങള്‍ അയച്ചിരുന്നു.