ജൂബിലികളോട് അനുബന്ധിച്ച്് വിശുദ്ധവാതില്‍ തുറക്കുന്നത് കത്തോലിക്കാസഭയുടെ പാരമ്പര്യമാണ്. ഇതനുസരിച്ച് സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ ആദ്യമായി വിശുദ്ധ കവാടം തുറന്നത് മാര്‍ട്ടിന്‍ അ്ഞ്ചാമന്‍ മാര്‍്പാപ്പയായിരുന്നു. 1900 ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയാണ് വിശുദ്ധ വാതില്‍ തുറന്നത്. 1925 ല്‍ പതിനൊന്നാം പിയൂസ് മാര്‍പാപ്പ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ വിശുദ്ധകവാടം തുറന്നു. ക്രിസ്തുവിന്റെ മരണത്തിന്റെ 1900 ാമത് വാര്‍ഷികത്തെ അടയാളപ്പെടുത്തിക്കൊണ്ടായിരുന്നു 1933 അസാധാരണജൂബിലി ആഘോഷിച്ചത്. പിയൂസ് മാര്‍്പാപ്പയായിരുന്നു വിശുദ്ധ കവാടം തുറന്നത്. 1950 ല്‍ പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പ വിശുദ്ധകവാടം തുറന്നു. 1975 ലെ ജൂബിലി ആഘോഷത്തിന് പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് വിശുദ്ധകവാടം തുറന്നത്. 1983ലും 2000 ലും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് വിശുദ്ധകവാടം തുറന്നത്. 2015 ല്‍ കരുണയുടെ അസാധാരണ വര്‍ഷം ആചരിച്ചപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കരുണയുടെ വാതില്‍ തുറന്നു. ഇപ്പോഴിതാ 2025 ലും വിശുദ്ധകവാടം തുറന്നിരിക്കുന്നു.