വത്തിക്കാന്‍ സിറ്റി: ലീഗനറീസ് ഓഫ് ക്രൈസ്റ്റിലെ 23 ഡീക്കന്മാര്‍ വരുന്ന മെയ് മൂന്നാം തീയതി വൈദികരായി അഭിഷിക്തരാകും. ഇത് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെ ംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. കാരണം 23 പേരില്‍ 16 പേര്‍ ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ളവരാണ്. അര്‍ജന്റീന, കൊളംബിയ, എല്‍സാല്‍വദോര്‍, മെക്‌സിക്കോ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളാണ് ഇവ. ജര്‍മ്മനി, സ്‌പെയ്ന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍. കര്‍ദിനാള്‍ കെവിന്‍ ജോസഫ് ഫാരെല്ലാണ് കാര്‍മ്മികന്‍.