വത്തിക്കാന്‍ സിറ്റി: കുമ്പസാരക്കാര്‍ പ്രാര്‍ത്ഥനയുടെ മനുഷ്യരായിരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ നീതിന്യായ സംവിധാനം സംഘടിപ്പിച്ച മുപ്പത്തിയഞ്ചാമത് ഇന്റേണല്‍ ഫോറം പഠനശിബിരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്, വിശുദ്ധ കുമ്പസാരത്തിന്റെ പ്രാധാന്യവും ആവശ്യകതയും നോമ്പുകാലത്ത് ആവശ്യമായ കാരുണ്യത്തിന്റെയും സമാധാനത്തിന്റെയുംമൂല്യവും സന്ദേശത്തില്‍ പാപ്പ എടുത്തുപറയുന്നുണ്ട്. കുമ്പസാരക്കാരെന്ന് നിലയില്‍ നാം ദൈവത്തിന്റെ കൃപയാല്‍ കരുണയുടെ ശുശ്രൂഷകരായി തിരഞ്ഞെടുക്കപ്പെട്ടവരാണ്. കുമ്പസാരം എന്നകൂദാശയുടെ ശുശ്രൂഷാ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം പ്രാര്‍ത്ഥനയാണ്. പാപ്പ പറഞ്ഞു.