വത്തിക്കാന്‍ സിറ്റി: മ്യാന്‍മറിലും തായ്‌ലന്റിലുമുണ്ടായ ഭൂകമ്പത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചിച്ചു. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു. ദുരന്തം മൂലം യാതനകളനുഭവിക്കുന്നവരുടെ ചാരെ താന്‍ ആത്മീയമായി സന്നിഹിതനാണെന്നും പാപ്പ അറിയിച്ചു. ഇരുരാജ്യങ്ങളിലെയും അധികാരികള്‍ക്കും സഭാധികാരികള്‍ക്കും അയച്ച അനുശോചനസന്ദേശത്തില്‍ പാപ്പ പറഞ്ഞു. പരിക്കേറ്റവരെയും പാര്‍പ്പിടവും മറ്റും നഷ്ടപ്പെട്ടവരെയും സംരക്ഷിക്കുന്ന ദുരിതാശ്വാസപ്രവര്‍ത്തകര്‍ക്കു ഉള്‍ക്കരുത്തും സ്ഥൈര്യവും ലഭിക്കുന്നതിനായും പാപ്പ പ്രാര്‍ത്ഥിച്ചു.