വത്തിക്കാന്‍ ന്യൂസിന്റെ സേവനം ഇനി 56 ഭാഷകളില്‍.
അസര്‍ബൈജാനിലെ ഭാഷയായ അസര്‍ബൈജാനിയിലും വത്തിക്കാന്‍ ന്യൂസ് സേവനമാരംഭിച്ചതോടെയാണ് വത്തിക്കാന്‍ ന്യൂസ് 56 ഭാഷകളിലായത്.
അസര്‍ബൈജാന്‍ സന്ദര്‍ശിച്ച പ്രഥമ മാര്‍പാപ്പയായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ ഇരുപതാം മരണവാര്‍ഷികദിനമായ ഏപ്രില്‍ രണ്ടിനാണ് വത്തിക്കാന്‍ ന്യൂസ് അസര്‍ബൈജാനി ഭാഷയിലും സേവനമാരംഭിച്ചത്.ആഗോള കത്തോലിക്ക സഭയുടെ ആസ്ഥാനമായ വത്തിക്കാനില്‍ നിന്നുള്ള വിവരങ്ങളും ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശങ്ങളും ഉള്‍പ്പെടെയുള്ള വാര്‍ത്തകളാണ് വത്തിക്കാന്‍ ന്യൂസ് വഴി ലോകമെങ്ങും ലഭ്യമാകുന്നത്.
മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ നാല് ഇന്ത്യന്‍ ഭാഷകളിലും പാപ്പായുടെയും ആഗോളസഭയുടെയും വാര്‍ത്തകള്‍ വത്തിക്കാന്‍ ന്യൂസ് നല്‍കിവരുന്നുണ്ട്.