മ്യന്മാറിലെ ചിന്‍ സംസ്ഥാനത്തില്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ ഒരു കത്തോലിക്കാ ദേവാലയം തകര്‍ന്നു.
ഏപ്രില്‍ 8നാണ്, ഹക്കാ രൂപതയിലെ ഫലാമിലുള്ള ക്രിസ്തുരാജ ദേവാലയത്തില്‍ ബോംബുവീണത്. 2023 ല്‍ ആശീര്‍വദിക്കപ്പെട്ട ദേവാലയമാണ് ഇത്. മ്യാന്‍മറില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളില്‍ 67 ദേവാലയങ്ങള്‍ ഇതുവരെ തകര്‍ന്നിട്ടുണ്ട്.
മ്യാന്മാറിലെ സൈനികഭരണകൂടവിരുദ്ധ’ചിന്‍ലാന്റ് ഡിഫന്‍സ് ഫോഴ്‌സ്’ സേനയ്‌ക്കെതിരായ ആക്രമണത്തിലാണ് ദേവാലയം തകര്‍ന്നത്. ഒമ്പതു മാസമായി ഫലാന്‍ പ്രദേശം സംഘര്‍ഷവേദിയാണ്. പൗരന്മാര്‍ കൊല്ലപ്പെടുകയും പൊതുകെട്ടിടങ്ങളും ആരാധനായിടങ്ങളുമെല്ലാം തകര്‍ക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു.