സിംഗപ്പൂര്‍: ഈസ്റ്റര്‍ ദിനത്തില്‍ സിംഗപ്പൂരില്‍ ആയിരത്തോളം പേര് മാമ്മോദീസാ സ്വീകരിച്ചു.സിംഗപ്പൂരിലെ തൊആ പയൊഹ് എന്ന സ്ഥലത്തുള്ള ഉത്ഥിതനായ ക്രിസ്തുവിന്റെ നാമത്തിലുള്ള ദേവാലയത്തില്‍ ഉയിര്‍പ്പുതിരുന്നാള്‍ രാത്രിതിരുക്കര്‍മ്മ വേളയിലായിരുന്നു മാമ്മോദീസാ. 966 പേരാണ് ഇന്നേ ദിവസം മാമ്മോദീസാ സ്വീകരിച്ചത്. 59 ലക്ഷത്തോളം പേരുള്ള സിംഗപ്പൂരില്‍ നാലു ലക്ഷത്തോളം പേര് മാത്രമാണ് കത്തോലിക്കര്‍.