Thursday, April 24, 2025
spot_img
More

    പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുവേണ്ടിയുള്ള പ്രാര്‍ത്ഥന

    പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, തിരുസ്സഭയെ നയിക്കുകയും ഭരിക്കുകയും ചെയ്തതിനുശേഷം ഞങ്ങളില്‍ നിന്നു വേര്‍പിരിഞ്ഞുപോയ ഫ്രാന്‍സിസ് മാര്‍പാപ്പായെ, സ്വര്‍ഗ്ഗരാജ്യത്തില്‍ മഹത്ത്വത്തിന്റെ കിരീടമണിയിക്കണമേ. മിശിഹായുടെ പ്രതിനിധിയും സഭയുടെ തലവനുമായി, പുതിയ മാര്‍പാപ്പായെ തെരഞ്ഞെടുക്കുവാന്‍ പോകുന്ന ഈ ഘട്ടത്തില്‍, സഭാ നേതൃത്വത്തിന്റെ മേല്‍ പരിശുദ്ധാത്മാവിനെ ആവസിപ്പിക്കണമേ. ശ്ലീഹന്മാരുടെ ഗണത്തിലേക്ക് മത്തിയാസിനെ തെരഞ്ഞെടുക്കുവാന്‍ വേണ്ടി, പരി. കന്യകാമാതാവിന്റെ സംരക്ഷണയില്‍ സമ്മേളിച്ചു പ്രാര്‍ത്ഥിച്ച അപ്പസ്‌തോലന്മാരെ അങ്ങയുടെ പരിശുദ്ധാരൂപിയില്‍ നിറച്ചതുപോലെ, കര്‍ദ്ദിനാള്‍ തിരുസ്സംഘത്തിലെ ഓരോ അംഗത്തെയും, ദിവ്യചൈതന്യംകൊണ്ടു നിറയ്ക്കണമേ. ലോകം മുഴുവന്റെയും മനഃസാക്ഷിയും വഴികാട്ടിയുമായി വര്‍ത്തിക്കേണ്ട തിരുസ്സഭയെ പഠിപ്പിക്കുവാനും വിശുദ്ധീകരിക്കുവാനും ഭരിക്കുവാനും നയിക്കുവാനും വേണ്ടി, വിജ്ഞാനവും വിശുദ്ധിയും കഴിവും വിവേകവുമുള്ള സഭാതലവനെ തെരഞ്ഞെടുക്കുന്നതിന് അവര്‍ക്കു പ്രചോദനമരുളണമേ. അങ്ങനെ അങ്ങയുടെ ദിവ്യപ്രേരണയാല്‍ തെരഞ്ഞെടുക്കപ്പെടുന്ന പുതിയ മാര്‍പാപ്പായെ സഭാസന്താനങ്ങളും ലോകം മുഴുവനും സര്‍വ്വാത്മനാ അംഗീകരിക്കുവാനും അനുസരിക്കുവാനും, അങ്ങു തന്നെ ഇടയാക്കുകയും ചെയ്യണമേ. ആമേന്‍.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!