ഫ്രാന്‍സിസ് പാപ്പ: പൊതുദര്‍ശനം ആരംഭിച്ചു

വത്തിക്കാന്‍ സിറ്റി: ദിവംഗതനായ ഫ്രാന്‍സിസ് പാപ്പയുടെ മൃതദേഹം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിനു വച്ചു. കബറടക്കശുശ്രൂഷ നടക്കുന്ന ശനിയാഴ്ച വരെ പൊതുദര്‍ശനമുണ്ടായിരിക്കും. പാപ്പ താമസിച്ചിരുന്ന സാന്താ മാര്‍ത്ത ഗസ്റ്റ് ഹൗസിന്റെ താഴത്തെ നിലയിലുള്ള ചാപ്പലില്‍ നിന്നാണ് മൃതശരീരം പ്രദക്ഷിണമായികൊണ്ടുവന്ന് മുഖ്യകവാടത്തിലൂടെ അകത്തു കയറ്റി പൊതുദര്‍ശനത്തിനുവച്ചത്. ചടങ്ങുകള്‍ക്ക് കാമര്‍ലെംഗോ കര്‍ദ്ദിനാള്‍ കെവിന്‍ ഫാരെലും വത്തിക്കാന്‍ ഉദ്യോഗസ്ഥരും നേതൃത്വം നല്‍കി.
ചുവന്ന തിരുവസ്ത്രങ്ങള്‍ ധരിച്ച് കൈയില്‍ ജപമാല പിടിച്ച് തടിപ്പെട്ടിയില്‍ കിടത്തിയിരിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ ചിത്രങ്ങള്‍ ഇതിനകം വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates