മെയ് 6- ഔര്‍ ലേഡി ഓഫ് മിറക്കിള്‍സ്, റോം

ഇറ്റലി, റോമിലുള്ള ഔര്‍ ലേഡി ഓഫ് പീസ് അഥവാ സാന്താ മരിയ ഡെല്ല പേസിന്റെ പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രമാണ് ഇത്. മാതാവ് ഉണ്ണിശോയെ കൈയിലെടുത്തുപിടിച്ചിരിക്കുന്ന ചിത്രമാണ് ഇത്. കാര്‍ലോ മാഡെര്‍നോയാണ് ചിത്രം പകര്‍ത്തിയതെന്ന് വിശ്വസിക്കുന്നു.. സെന്റ് ആന്‍ഡ്രു ഓഫ് വാട്ടര്‍കാരീസ് പോര്‍ട്ടിക്കോയില്‍ ഈ ചിത്രം ഒരു കാലത്ത് വണങ്ങിയിരുന്നതായും വിശ്വസിക്കപ്പെടുന്നു. അതെന്തായാലും നിരവധി അത്ഭുതങ്ങള്‍ക്ക് കാരണമായ മരിയന്‍ ചിത്രമാണ് ഇത്.

കാലാബ്രിയ ഡ്യൂക്കിന്റെ ഉപരോധത്തിന്‍ കീഴില്‍ റോം നഗരം കഴിഞ്ഞതിനുശേഷം പോപ്പ് സിക്സ്റ്റസ് നാലാമനാണ് ഇത് നിര്‍മ്മിച്ചത്. തന്റെ പേപ്പല്‍ സംസ്ഥാനങ്ങള്‍ക്കും ഫ്‌ളോറന്‍സ്, മിലാന്‍, നേപ്പിള്‍സ് നഗരങ്ങള്‍ക്കും ഇടയില്‍ എങ്ങനെയെങ്കിലും സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുമെങ്കില്‍ ഔര്‍ ലേഡിയുടെ ബഹുമാനാര്‍ത്ഥം റോമില്‍ ഒരു പുതിയ പള്ളി പണിയുമെന്ന് പോപ്പ് പ്രതിജ്ഞയെടുത്തു. പരിശുദ്ധ കന്യകയോടുള്ള നന്ദി പ്രകടനമായി 1482ല്‍ നിര്‍മ്മാണം ആരംഭിച്ചു, പക്ഷേ ഇന്നസെന്റ് എട്ടാമന്‍ മാര്‍പ്പാപ്പയുടെ കാലം വരെ പണി പൂര്‍ത്തിയായില്ല.

ചൂതാട്ടത്തില്‍ പരാജയപ്പെട്ട ഒരു പട്ടാളക്കാരന്‍ കോപാകുലനും മദോന്മത്തനുമായി ദൈവദൂഷണം സംസാരിച്ചുകൊണ്ട് മാതാവിന്റെ ഈ ചിത്രത്തില്‍ കത്തികൊണ്ട് മുറിവേല്പിക്കുകയും ചിത്രത്തില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുകയും ചെയ്തതായി പാരമ്പര്യം പറയുന്നു. അതോടെ ഈ ചിത്രം ഈ ദേവാലയത്തില്‍ പ്രതിഷ്ഠിക്കുകയും ഭയഭക്തിബഹുമാനത്തോടെ വിശ്വാസികള്‍ വണങ്ങാന്‍ ആരംഭിക്കുകയും ചെയ്തു. അതുപോലെ മാതാവിന്റെ ചിത്രത്തിലേക്ക് കല്ല് വലിച്ചെറിഞ്ഞതിന്റെ ഫലമായി ചിത്രത്തില്‍ നിന്ന് രക്തം വാര്‍ന്നൊഴുകിയതായും മറ്റൊരു കഥയുമുണ്ട്. സെന്റ് ആന്‍ഡ്രിയ ഡി അക്വാറിസാരി എന്ന പേരിലുള്ള പഴയ പള്ളിയുടെ അടിത്തറയിന്മേലാണ് പുതിയ പള്ളി പണിതിരിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates