ടെക്‌സാസ്: ടെക്‌സാസില്‍ ഈ വര്‍ഷം മൂന്ന് കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം നടന്നു. മെയ് ഏഴിന് ആണ് ആദ്യത്തെ ആക്രമണം നടന്നത്. സെന്‌റ് മാത്യു കത്തോലിക്കാ ദേവാലയത്തിന് നേരെയാണ് ഇത്തവണ ആക്രമണം നടന്നത്. ഒരു ആഴ്ചയ്ക്ക് ശേഷം മെയ് 13 ന് സെന്റ് പാട്രിക് കത്തീഡ്രലിന് നേരെ ആക്രമണം നടന്നു. ജൂണ്‍ 15 ന് ആയിരുന്നു മറ്റൊരു ആക്രമണം. സെന്റ് ജൂഡ് കത്തോലിക്കാ ദേവാലയത്തിന് നേരെയായിരുന്നു അന്ന് ആക്രമണം നടന്നത്.
മൂന്ന് ആക്രമണങ്ങളിലും ആളപായമോ വ്യക്തികള്‍ക്ക് പരിക്കുകളോ സംഭവിച്ചിട്ടില്ല. വെളുപ്പിനായിരുന്നു അവ നടന്നതും.