Wednesday, October 15, 2025
spot_img
More

    വേളാങ്കണ്ണി അന്താരാഷ്ട്ര മരിയൻ ബസിലിക്കയിൽ 1500 വിശുദ്ധരുടെ തിരുശേഷിപ് പ്രദർശനം ആരംഭിച്ചു

    വേളാങ്കണ്ണി അന്താരാഷ്ട്ര മരിയൻ ബസിലിക്കയിൽ 1500 വിശുദ്ധരുടെ തിരുശേഷിപ് പ്രദർശനം ആരംഭിച്ചു

    വേളാങ്കണ്ണി, ഒക്ടോബർ 4, 2025:
    ജൂബിലി വർഷാചരണങ്ങളുടെ ഭാഗമായി, തഞ്ചാവൂർ അതിരൂപതാധ്യക്ഷൻ ബിഷപ്പ് ടി. സത്യരാജിന്റെ നിർദ്ദേശപ്രകാരം, വേളാങ്കണ്ണി അന്താരാഷ്ട്ര മരിയൻ ബസിലിക്കയിൽ 1500 വിശുദ്ധരുടെ തിരുശേഷിപ് പ്രദർശനം ഒക്ടോബർ 1 മുതൽ ആരംഭിച്ചു.

    ബസിലിക്കാ റക്ടർ Very Rev. Fr. C. Irudayaraj തിരുശേഷിപുകൾ അൾത്താരയിൽ നിന്ന് പ്രേദിക്ഷണമായി മോർണിംഗ് സ്റ്റാർ ദൈവാലയത്തിൽ പ്രദിഷ്ഠിച്ച് പ്രദർശനം ഉദ്ഘാടനം ചെയ്തു. ബസിലിക്കാ വൈസ് റക്ടർ Very Rev. Fr. Arpithraj പ്രദർശനത്തിനു നേതൃത്വം നൽകി.

    മാത്രം മൂന്ന് ദിവസങ്ങൾക്കുള്ളിൽ ആറ് ലക്ഷത്തിലധികം ഭക്തർ തിരുശേഷിപ് വണങ്ങാൻ എത്തിയതോടെ ഈ ആത്മീയ പരിപാടി അതീവ ഭക്തിപ്രേരിതമായ അന്തരീക്ഷത്തിൽ തുടരുന്നു.

    പ്രദർശനത്തിന് നേതൃത്വം നൽകുന്നത് ഫാ. എഫ്രേം കുന്നപ്പള്ളിയുടെ നേതൃത്വത്തിലുള്ള കാർലോ അക്കറ്റിസ് ഫൗണ്ടേഷൻ ആണ്. ഫാ. എഫ്രേമിനൊപ്പം അദ്ദേഹത്തിന്റെ പിതാവ് ജോയ്സ് എഫ്രേം ഫൗണ്ടേഷൻ പ്രസിഡന്റ്‌, ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് അജീഷ് ബെന്നി കൂരൻ എന്നിവർ പ്രദർശനത്തിന്റെ സംഘാടന ചുമതല നിർവഹിക്കുന്നു. ഈ തിരുശേഷിപ് പ്രദർശനം ഇതിനകം 88 സ്ഥലങ്ങളിൽ സംഘടിപ്പിക്കപ്പെട്ടിട്ടുള്ളതും, അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിട്ടുള്ളതുമാണ്.

    അലഹബാദ് ബിഷപ്പ് മാർ ലോയിസ്, പ്രദർശനം നേരിട്ട് സന്ദർശിച്ച് പങ്കെടുത്ത ശേഷം, “ഇത് നമ്മുടെ കാലഘട്ടത്തിന്റെ ആത്മീയ ആവശ്യമാണ്; എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവങ്ങളിലൊന്നാണ് ഇത്,” എന്നും ഈ പ്രദർശനത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചതിൽ ആത്മാർത്ഥമായ നന്ദിയും സന്തോഷവും പ്രകടിപ്പിച്ചു.

    തിരുശേഷിപ് പ്രദർശനം ഒക്ടോബർ 5-ാം തീയതി രാത്രി 8 മണിക്ക് സമാപിക്കo

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!