വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ പാപ്പയുടെ ആദ്യത്തെ അപ്പസ്‌തോലികപ്രബോധനമായ ഞാന്‍ നിന്നെ സ്‌നേഹിച്ചു അഥവാ ദിലേക്‌സി തേ പ്രസിദ്ധീകരിച്ചു. എട്ടുഭാഷകളിലായിട്ടാണ് പ്രബോധനം പുറത്തിറങ്ങിയിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഔദ്യോഗികമായി വത്തിക്കാന്‍ അപ്പസ്‌തോലികപ്രബോധനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒക്ടോബര്‍ നാലാം തീയതിയാണ് അപ്പസ്‌തോലികപ്രബോധനത്തില്‍ പാപ്പ ഒപ്പുവച്ചത്. ദരിദ്രരോടുള്ള അവഗണന, സാമ്പത്തികഅസമത്വം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, പോഷകാഹാരക്കുറവ്, വിദ്യാഭ്യാസപ്രതിസന്ധി, കുടിയേറ്റം, അനീതി തുടങ്ങിയ സാമൂഹികവിഷയങ്ങളാണ് പ്രബോധനത്തിന്റെ പ്രതിപാദ്യം. 121 ഖണ്ഡികകള്‍ ഇതിനുണ്ട്, ഫ്രാന്‍സിസ് പാപ്പ എഴുതിയ ദിലേക്‌സിത് നോസിന്റെ തുടര്‍ച്ചയായിട്ടാണ് ലെയോപതിനാലാമന്‍ പാപ്പ ദിലേക്‌സി തേ രചിച്ചിരിക്കുന്നത്.