വത്തിക്കാന്‍ സിറ്റി: സകലമരിച്ചവരുടെയും തിരുനാളിനോട് അനുബന്ധിച്ച് നവംബര്‍ മൂന്നാം തീയതി ലെയോ പതിനാലാമന്‍ പാപ്പ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കബറിടത്തിലെത്തി പ്രാര്‍ത്ഥിച്ചു. കാസില്‍ഗൊണ്ടോല്‍ഫയിലേക്കുള്ള യാത്രാമധ്യേയാണ് മേരി മേജര്‍ ബസിലിക്കയിലെത്തി ഫ്രാന്‍സിസ് പാപ്പയുടെ കബറിടത്തില്‍ പുഷ്പങ്ങള്‍ സമര്‍പ്പിച്ചു പാപ്പ പ്രാര്‍ത്ഥിച്ചത്. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ രണ്ടുദിവസങ്ങള്‍ക്കു ശേഷമാണ് ലെയോ പതിനാലാമന്‍ പാപ്പ ആദ്യമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കബറിടത്തിലെത്തി പ്രാര്‍ത്ഥിച്ചത്. നിരവധി വിശ്വാസികളും സന്ദര്‍ശകരും ഫ്രാന്‍സിസ് പാപ്പയുടെ കബറിടത്തിലെത്തി പ്രാര്‍ത്ഥിക്കുന്നുണ്ട്.