Saturday, November 15, 2025
spot_img
More

    ചലച്ചിത്രപ്രവര്‍ത്തകരുമായുളള മാര്‍പാപ്പയുടെ കൂടിക്കാഴ്ച ശനിയാഴ്ച.

    വത്തിക്കാന്‍സിറ്റി: ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സിനിമാപ്രവര്‍ത്തകരുമായുള്ള ലെയോ പതിനാലാമന്‍ പാപ്പയുടെ കൂടിക്കാഴ്ച ശനിയാഴ്ച രാവിലെ 11 മണിക്ക് നടക്കും. വത്തിക്കാനിലെ അപ്പസ്‌തോലികപാലസില്‍ വച്ചാണ് കൂടിക്കാഴ്ച. അഭിനേതാക്കള്‍, സംവിധായകര്‍ എന്നിങ്ങനെ സിനിമയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സമ്മേളനമായിരിക്കും ഇത്. ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ടാണ് ഈ കൂടിക്കാഴ്ച സംഘടിപ്പിച്ചിരിക്കുന്നത്.

    സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ലെയോ പതിനാലാമന്‍ പാപ്പ.ഫ്രാങ്ക് കാപ്രയുടെ ഇറ്റ്‌സ് എ വണ്ടര്‍ഫുള്‍ ലൈഫ് ,ദി സൗണ്ട് ഓഫ് മ്യൂസിക് ; ഓര്‍ഡിനറി പീപ്പിള്‍ ,ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്നിവയാണ് പാപ്പയുടെ ഇഷ്ടപ്പെട്ട സിനിമകള്‍.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!