വത്തിക്കാന്‍ സിറ്റി: കരയുന്നതിനും പ്രതികരിക്കുന്നതിനും നാം പരാജയപ്പെടരുത് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
രാജ്യങ്ങള്‍ ആയുധങ്ങള്‍ വില്പന നടത്തുന്നു. എന്നാല്‍ സംഘര്‍ഷങ്ങളില്‍ പെട്ട് ജീവിക്കുന്ന അഭയാര്‍ത്ഥികളെ അവരൊരിക്കലും സ്വീകരിക്കുന്നില്ല. നിഷ്‌ക്കളങ്കരായ മനുഷ്യരുടെ ദുരിതങ്ങള്‍ക്ക് മുമ്പില്‍ പോലും നമ്മുടെ ഹൃദയങ്ങള്‍ അലിയുന്നില്ല. നമ്മുടെ ഹൃദയങ്ങള്‍ മരവിച്ചുപോയിരിക്കുന്നു, മരിച്ചുപോയിരിക്കുന്നു.
യുദ്ധങ്ങള്‍ ലോകത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തെ മാത്രമായിരിക്കാം ബാധിക്കുന്നത്. എന്നാല്‍ ആയുധങ്ങളുടെ വില്പനയും കച്ചവടവും എല്ലായിടവും ബാധിക്കുന്നു. ദൈവത്തെ സ്‌നേഹിക്കുന്നതും അയല്‍ക്കാരനെ സ്‌നേഹിക്കുന്നതും തമ്മില്‍ വ്യത്യാസമില്ല.
അയല്‍ക്കാരനെ സ്‌നേഹിക്കുക എന്നത് ദൈവത്തിന്റെ സ്‌നേഹം അവര്‍ക്ക്‌നല്കുക എന്നതാണ്. തെരുവുകളില്‍ കഴിയുന്നവര്‍ക്ക്, അവഗണിക്കപ്പെട്ടവര്‍ക്ക്. കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും വലിച്ചെറിയല്‍ സംസ്‌കാരത്തിന്റെ ഇരകളുമാണ്.
105 ാമത് ലോക കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ദിനത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ.