ലെബനോന്‍: തന്റെ അപ്പസ്‌തോലികപര്യടനത്തിന്റെ ഭാഗമായി ലെബനോനിലെത്തിയ ലെയോ പതിനാലാമന്‍ പാപ്പ വിശുദ്ധ ചാര്‍ബെല്ലിന്റെ കബറിടത്തിലെത്തി പ്രാര്‍ത്ഥിച്ചു. ലെബനോന്‍ സന്ദര്‍ശനത്തില്‍ രണ്ടാം ദിവസമാണ് പാപ്പ വിശുദ്ധന്റെ കബറിടത്തിലെത്തിയത്. സ്വര്‍ഗീയ ഭിഷഗ്വരന്‍ എന്ന് അറിയപ്പെടുന്ന വിശുദ്ധന്റെ മാധ്യസ്ഥ്യം തേടി ക്രൈസ്തവരും മുസ്ലീങ്ങളും ഒന്നുപോലെ ഇവിടെ പ്രാര്‍ത്ഥിക്കാനെത്താറുണ്ട്. 45 മൈല്‍ കാറില്‍ സഞ്ചരിച്ചാണ് അന്നായായിലെ, വിശുദ്ധന്റെ കബറിടം സ്ഥിതി ചെയ്യുന്ന സെന്റ് മാറോണ്‍ ആശ്രമത്തില്‍ പാപ്പയെത്തിയത്, മുപ്പതിനായിരത്തോളം അത്ഭുതങ്ങളാണ് വിശുദ്ധന്റെ പേരില്‍ മൊണാസ്ട്രിയുടെ ആര്‍ക്കൈവ്‌സില്‍ സൂക്ഷിക്കുന്നത്. ലെബനോന്റെ ആത്മീയ ഭൂപടത്തില്‍ വിശുദ്ധ ചാര്‍ബെല്ലിന് അനിഷേധ്യമായ സ്ഥാനമാണുള്ളത.
ആഡംബരപൂര്‍വ്വം ജീവിക്കുന്നവര്‍ക്ക് എങ്ങനെ എളിമയുള്ളവരായിരിക്കാമെന്നും സമ്പത്ത് അന്വേഷിക്കുന്നവര്‍ക്ക് എങ്ങനെ ദരിദ്രരാകാമെന്നും’ ചാര്‍ബെല്‍ പഠിപ്പിക്കുന്നുവെന്ന് പാപ്പ സന്ദേശത്തില്‍ പറഞ്ഞു.