വത്തിക്കാന്‍ സിറ്റി: സഭ സ്‌നേഹത്തില്‍ വളരുന്നതിനും ദൈവത്തോട് വിശ്വാസത്തില്‍ സാക്ഷ്യം വഹിക്കാനുമായി മൂന്നാം ഞായറാഴ്ചകളെ ദൈവവചനത്തിന് വേണ്ടിയുള്ള ദിവസമായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. ഈ ഞായറാഴ്ച പ്രത്യേകമായി ദൈവവചനം വായിക്കാനും പഠിക്കാനുമായി നീക്കിവയ്ക്കുകയാണ് ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. രക്ഷ, വിശ്വാസം, ഐക്യം, കരുണ എന്നിവയെല്ലാം ക്രിസ്തുവിനെയും അവിടുത്തെ വചനത്തെയും അറിയുന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത് എന്ന് ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച പുതിയ രേഖയില്‍ പാപ്പ അഭിപ്രായപ്പെട്ടു. അപ്പെര്യൂത് ഇല്ലീസ് എന്ന സ്വയാധികാര പ്രബോധനത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവചനം ഗ്രഹിക്കാനായി അവരുടെ ഹൃദയം തുറന്നു എന്ന വിശുദ്ധ ലൂക്കായുടെ സുവിശേഷഭാഗമാണ് ഇതിന്റെ അടിസ്ഥാനം. ബൈബിള്‍ പണ്ഡിതന്മാരുടെ മാധ്യസ്ഥനായ വിശുദ്ധ ജെറോമിന്റെ തിരുനാള്‍ ദിനമായ ഇന്നലെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
ദൈവവചനവുമായി നമ്മുടെ ഹൃദയങ്ങള്‍ക്ക് ആഴമായ ബന്ധം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ നമ്മുടെ ഹൃദയങ്ങള്‍ തണുത്തുറഞ്ഞതും കണ്ണുകള്‍ അടഞ്ഞതുമായിത്തീരും. പാപ്പ ഓര്‍മ്മിപ്പിച്ചു.