വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ നടന്ന റെയ്ഡില്‍ കുറ്റക്കാരെന്ന് കണ്ടെത്തി അഞ്ചുപേരെ സസ്‌പെന്റ് ചെയ്തതായി വത്തിക്കാന്‍ ന്യൂസ് മാഗസിന്‍ എല്‍ എസ്‌പ്രെസോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെയാണ് വത്തിക്കാന്‍ സിറ്റി സ്‌റ്റേറ്റില്‍ നിന്ന് ഇതു സംബന്ധിച്ച മെമ്മോ കിട്ടിയത്. ഒക്ടോബര്‍ ഒന്നാം തീയതിയാണ് റെയ്ഡ് നടന്നത്.
സസ്‌പെന്റ് ചെയ്തവരില്‍ മോണ്‍. മൗറോ കാര്‍ലിനോയും ഉള്‍പ്പെടുന്നു. കൂടാതെ മൂന്നു പുരുഷന്മാരും ഒരു വനിതയുമാണ് സസ്‌പെന്റ് ചെയ്യപ്പെട്ടത്.
സംശയാസ്പദവും വത്തിക്കാന്‍ ബാങ്കിംങ് പോളിസിക്ക് വിരുദ്ധവുമായ സാമ്പത്തികഇടപാടുകള്‍ നടന്നതായ സംശയത്തിന്റെ പേരിലാണ് റെയ്ഡും തുടര്‍ന്ന് സസ്‌പെന്‍ഷനും ഉണ്ടായത്.