വത്തിക്കാന്‍ സിറ്റി: ധന്യന്‍ കര്‍ദിനാള്‍ സ്‌റ്റെഫാന്‍ വൈസൈന്‍സ്‌ക്കിയുടെ മാധ്യസ്ഥതയില്‍ നടന്ന രോഗസൗഖ്യം വത്തിക്കാന്‍ അംഗീകരിച്ചു. ഒരു പത്തൊന്‍പതുകാരിയുടെ തൈറോയ്ഡ് കാന്‍സര്‍ ഭേദപ്പെട്ടതാണ് വത്തിക്കാന്‍ അംഗീകരിച്ചത്. ഇതോടെ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ ആരംഭിക്കും.
പോളണ്ടിലെ സഭയെ സംബന്ധിച്ച് ഇത് വലിയ സന്തോഷത്തിന്റെ അവസരമാണെന്ന് വത്തിക്കാന്റെ നടപടിയോട് ആര്‍ച്ച് ബിഷപ് സ്റ്റാനിസ്ലാവ് പ്രതികരിച്ചു. പോളണ്ടിലെ കമ്മ്യൂണിസ്റ്റ് തേര്‍വാഴ്ച കാലത്ത് ക്രൈസ്തവ സമൂഹത്തെ നയിച്ചിരുന്നത് ആര്‍ച്ച് ബിഷപ് സ്റ്റെഫാന്‍ ആയിരുന്നു.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുമായി വ്യക്തിപരമായ ബന്ധം പുലര്‍ത്തിയിരുന്ന ഇദ്ദേഹം 1981 ല്‍ ഉദര കാന്‍സര്‍ മൂലമാണ് നിര്യാതനായത്.