Thursday, March 5, 2026
spot_img
More

    വിശ്വാസം പ്രഘോഷിക്കുകയും വളര്‍ത്തിയെടുക്കുകയും വേണം: മാര്‍പാപ്പ

    വത്തിക്കാന്‍സിറ്റി: വിശ്വാസം പ്രഘോഷിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്യേണ്ട കാലമാണ് ഇതെന്ന് ലെയോ പതിനാലാമന്‍ പാപ്പ. ദൈവത്തിന്റെ നിഗൂഢതയുടെയും ക്രിസ്തീയവിശ്വാസത്തിന്റെ വ്യത്യസ്തമാനങ്ങളുടെയും അഗാധത പരിശോധിക്കുന്ന ആഴങ്ങൡലേക്ക് ഇറങ്ങാനുള്ള യാത്രയാണ് ക്രൈസ്തവര്‍ നടത്തേണ്ടത്. സുവിശേഷം പ്രഘോഷിക്കുന്നതിന് പുതിയ രൂപങ്ങളും പുതിയ ഭാഷകളും കണ്ടെത്താനായി ചക്രവാളങ്ങള്‍ക്ക് അപ്പുറം പോകാനുള്ള യാത്രയാണ് ദൈവശാസ്ത്രപഠനം എന്നും പാപ്പ നിരീക്ഷിച്ചു. സ്വന്തം സുരക്ഷിത താവളം ഉപേക്ഷിച്ച് സ്വന്തം പ്രാദേശികവും സഭാപരവുമായ അതിര്‍ത്തിക്കപ്പുറം കണ്ടുമുട്ടലുകളിലും ചര്‍ച്ചകളിലും പരസ്പരശ്രവമത്തിലും സംഭാഷണത്തിലും അടിസ്ഥാനമാക്കിയ കൂട്ടായ ഒരു ദൈവശാസ്ത്രപഠനം ഏറെ പ്രധാനപ്പെട്ടതാണ്. ഇറ്റലിയില്‍ നിന്നുള്ള ദൈവശാസ്ത്ര വിഭാഗങ്ങളിലെ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കവെയാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!