യുദ്ധസാഹചര്യങ്ങള്‍ മാറ്റമില്ലാതെ തുടരുമ്പോള്‍ പശ്ചിമേഷ്യയ്ക്കുവേണ്ടി ഇന്ന് സീറോമലബാര്‍സഭ പ്രാര്‍ത്ഥനാദിനം ആചരിക്കുന്നു.വിവിധ രാജ്യങ്ങളില്‍ വലിയ നാശനഷ്ടങ്ങളും അനേകര്‍ക്കു ജീവഹാനിയും സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നും ലോകംമുഴുവന്‍ വലിയ ഉത്ക്കണ്ഠയിലൂടെ കടന്നുപോയികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, യുദ്ധത്തിന്റെ ഇരകളാക്കപ്പെട്ട എല്ലാവരോടും സീറോമലബാര്‍ സഭയുടെ പ്രാര്‍ത്ഥനാപൂര്‍ണമായ പിന്തുണ അറിയിക്കുകയാണെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് അറിയിച്ചു. സിസിബിഐയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് എട്ടിന് സമാധാനത്തിനുള്ള പ്രാര്‍ത്ഥനാദിനം ആചരിക്കും. അന്നുമുതല്‍ മാര്‍ച്ച് 14 വരെ സമാധാനത്തിനും അനുരഞ്ജനത്തിനും പരിഹാരത്തിനുംവേണ്ടി സമാധാനരാജ്ഞിയായ മാതാവിന്റെ മധ്യസ്ഥം തേടി എല്ലാ ദിവസവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാനും സിസിബിഐ ആഹ്വാനം ചെയ്തു.
ഈ ദിവസങ്ങളിലെല്ലാം സഭ നടത്തുന്ന പ്രാര്‍ത്ഥനകളില്‍ മരിയന്‍ പത്രവും പങ്കുചേരുന്നു. നമുക്കെല്ലാവര്‍ക്കും ഈ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാം. അതോടൊപ്പം വ്യക്തിപരമായ പ്രാര്‍ത്ഥനകളിലും ഈ വിഷയം നിയോഗമായി കടന്നുവരട്ടെ.