ലാഹോര്‍: ഈസ്റ്റര്‍ ഘോഷയാത്രയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി കൗമാരക്കാരന് കൊല്ലപ്പെട്ടു. അറുപതിലധികം പേര്‍ക്ക്പരിക്കേറ്റു. ട്രക്ക് ഡ്രൈവറിനുവേണ്ടിയുള്ള ്അന്വേഷണത്തിലാണ് പോലീസ്. സംഭവം നടന്നിട്ട് ഇത്രയും ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം വര്‍ദ്ധിച്ചിരിക്കുകയാണ്. പഞ്ചാബിലെ വാസിറബാദ് ജില്ലയിലാണ് സംഭവം. ഇരുനൂറോളം കത്തോലിക്കരാണ് പ്രദക്ഷിണത്തില്പങ്കെടുത്തത്. ഇര്ഫാന് ബഷീര്‍ എന്ന 17 കാരനാണ് കൊല്ലപ്പെട്ടത്. തലയ്ക്കേറ്റ മാരകമായ മുറിവാണ് മരണകാരണം.ഡ്രൈവറുടെ സഹായിയെ പോലീസ്പിടികൂടിയിട്ടുണ്ട്. ക്രിസ്ത്യന്ഫോബിയായാണ് ഇതിന് കാരണമെന്നും വിദ്വേഷ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും ജസ്റ്റീന്‍ പീസ് ആന്റ് ഇക്കോളജി കമ്മീഷന് കണ്‍വീനര്‍ ഫാ. ലാസര്‍ അസ്ലം കപ്പൂച്ചിന്‍ പ്രതികരിച്ചു.