ഞാന്‍ മാര്‍പാപ്പയ്ക്ക് എതിരല്ല: മലക്കംമറിഞ്ഞ് ട്രംപ്

വാഷിംങ്ടണ്‍: താന്‍ ലെയോ പതിനാലാമന്‍ പാപ്പയ്ക്ക് എതിരല്ല എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏപ്രില്‍ 16 ന് പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയായിരുന്നു ട്രംപിന്റെ ഈ പ്രതികരണം. എന്തുകൊണ്ടാണ് പാപ്പയ്‌ക്കെതിരെ നില്ക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്, എനിക്ക് പോപ്പിനെതിരെ ഒന്നുമില്ല. ഞാന്‍ അദ്ദേഹവുമായി യുദ്ധത്തിനുമില്ല. പാപ്പ ഒരു പ്രസ്താവന നടത്തി. ഇറാന് ആണവായുധം ഉണ്ടാക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇറാന് ആണവായുധംപാടില്ല എന്നാണ് തന്റെ നിലപാട്. പാപ്പ സുവിശേഷം പ്രസംഗിക്കണമെന്നാണ് താനാഗ്രഹിക്കുന്നത്. എനിക്ക് സുവിശേഷമാണ് പ്രധാനം. എന്നാല്‍ ഇറാന് ആണവായുധം പാടില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇറാന് ആണവായുധം ഉണ്ടെങ്കില്‍ അവരത് പ്രയോഗിക്കും. ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലും. ട്രംപ് പറഞ്ഞു.
ലെയോ പതിനാലാമന്‍ പാപ്പയ്‌ക്കെതിരെ അനുചിതമായ പ്രയോഗങ്ങള്‍ നടത്തിയ ട്രംപ് വ്യാപകമായ പ്രതിഷേധമാണ് ഏറ്റുവാങ്ങിയത്. സുവിശേഷം പ്രഘോഷിക്കുകയും സമാധാനത്തിനുവേണ്ടി ശ്രമിക്കുകയും ചെയ്യുക എന്നതാണ് തന്റെ പ്രഥമ കര്‍ത്തവ്യമെന്ന് പാപ്പ പ്രതികരിച്ചിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates