തിയോഫിനച്ചനെ ധന്യനായി പ്രഖ്യാപിച്ചു.

പൊന്നുരുന്നി: ദൈവദാസന്‍ തിയോഫിനച്ചനെ കപ്പൂച്ചിന്‍ ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ വച്ച് ധന്യനായി പ്രഖ്യാപിച്ചു. കെസിബിസിയുടെയും കെആര്‍എല്‍സിബിസിയുടെയും പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള പൊന്തിഫിക്കല്‍ സമൂഹബലിയോട് അനുബന്ധിച്ചായിരുന്നു ധന്യപദവി പ്രഖ്യാപനം.

കോട്ടപ്പുറം ബിഷപ് ഡോ. അബ്രോംസ് പുത്തന്‍വീട്ടില്‍ ് പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികനായിരുന്നു. ബിഷപ് ഡോ സ്റ്റാന്‍ലി റോമന്‍ വചനപ്രഘോഷണം നടത്തി. കപ്പുച്ചീന്‍ ഓഎഫ്എം പോസ്റ്റുലേറ്റര്‍ ജനറല്‍ ഫാ. കാര്‍ലോ കല്ലോണി പ്രഖ്യാപനം നടത്തി. ഫാ. ജോര്‍ജ് ആന്റണി പ്രഖ്യാപനത്തിന്റെ മലയാള പരിഭാഷ വായിച്ചു. അസി. പോസ്റ്റുലേറ്റര്‍ ജനറല്‍ ഫാ. അന്റോയിന്‍ ഹദ്ദാദ് തിയോഫിനച്ചന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി നാമകരണപ്രാര്‍ത്ഥന പ്രകാശനം ചെയ്തു. ആയിരക്കണക്കിന് വിശ്വാസികള്‍ ചടങ്ങില്‍പങ്കെടുത്തു.

2005 ജനുവരി 10 നാണ് തിയോഫിനച്ചനെ ദൈവദാസനായി പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ധന്യപദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനത്തിന് ലെയോ പതിനാലാമന്‍ പാപ്പ അനുവാദം നല്കിയത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates