സഭയുടെ വാതിലുകള്‍ തുറന്നിടുക: മാര്‍പാപ്പ..

വത്തിക്കാന്‍ സിറ്റി: സഭയുടെ വാതിലുകള്‍ എല്ലാവര്‍ക്കുമായി തുറന്നിടണമെന്ന് നവവൈദികരോട് ലെയോ പതിനാലാമന്‍ പാപ്പ.ഇന്ന് എക്കാലത്തേക്കാളും കൂടുതല്‍ ജനങ്ങളും സഭയും തമ്മിലുള്ള വിടവ് സൃഷ്ടിക്കപ്പെടുമ്പോള്‍ വാതില്‍ തുറന്നിടുക! ആളുകളെ അകത്തേക്ക് വിടുക. ഈ വിശുദ്ധ വാതില്‍ ഒരിക്കലും മറയ്ക്കരുത്. അത് തടയരുത്; പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസ്സമാകരുത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഞായറാഴ്ച നടന്ന നവവൈദികര്‍ക്കുള്ള തിരുപ്പട്ട ശുശ്രൂഷയില്‍ വചനസന്ദേശം നല്കുകയായിരുന്നു പാപ്പ.

സഭയുടെ വാതിലുകള്‍ എപ്പോഴും തുറന്നിരിക്കുന്നു. പൗരോഹിത്യജീവിതം ഒരു ഇടവകയിലോ കൂട്ടായ്മയിലോ പ്രസ്ഥാനത്തിലോ ഗ്രൂപ്പിലോ അവസാനിക്കുന്നില്ല. നിങ്ങളൊരിക്കലും ഫില്‍റ്ററുകളല്ല ചാനലുകളാണ്. പത്തു ഡീക്കന്മാര്‍ക്കാണ് പാപ്പ തിരുപ്പട്ടം നല്കിയത്. ഇതില്‍ എട്ടുപേരും റോം രൂപതയ്ക്കുവേണ്ടിയുള്ളവരാണ്. മറ്റു രണ്ടുപേരില്‍ ഒരാള്‍ ഇന്ത്യയിലെ മിയാവോ രൂപതയ്ക്കുവേണ്ടിയുള്ള വൈദികനാണ്. മനസ്സാക്ഷി പരിശോധിക്കാനും പാപ്പ നവവൈദികരോട് ആവശ്യപ്പെട്ടു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates