നമുക്ക് തിരുരക്തത്തോട് പ്രത്യേകമായും കൂടുതലായും പ്രാര്‍ത്ഥിക്കാം. ജീവിതനന്മകള്‍ക്കായി ഈശോയുടെ തിരുരക്തത്തോടുള്ള ഈ പ്രാര്‍ത്ഥന ചൊല്ലാം.
എനിക്കുവേണ്ടി ചിന്തപ്പെട്ട ഈശോയുടെ തിരുരക്തമേ
എന്നെ അനുഗ്രഹിക്കണമേ
എനിക്ക് പാപവിമോചനം നല്കുന്ന ഈശോയുടെ തിരുരക്തമേ
എന്നെ അനുഗ്രഹിക്കണമേ
പുതിയ ഉടമ്പടിയായ ഈശോയുടെ തിരുരക്തമേ
എന്നെ അനുഗ്രഹിക്കണമേ
എനിക്ക് നിത്യജീവന്‍ നല്കുന്ന ഈശോയുടെ തിരുരക്തമേ
എന്നെ അനുഗ്രഹിക്കണമേ
യഥാര്ത്ഥ പാനീയമായ ഈശോയുടെ തിരുരക്തമേ
എന്നെ അനുഗ്രഹിക്കണമേ
എന്നില്‍ ഈശോ വസിക്കാന്‍ കാരണമാകുന്ന ഈശോയുടെ തിരുരക്തമേ
എന്നെ അനുഗ്രഹിക്കണമേ
സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ഈശോയുടെ തിരുരക്തമേ
എന്നെ അനുഗ്രഹിക്കണമേ
എന്നെ നീതികരിക്കുന്ന ഈശോയുടെ തിരുരക്തമേ
എന്നെ അനുഗ്രഹിക്കണമേ
എന്നെ വിലയ്ക്കുവാങ്ങിയ ഈശോയുടെ തിരുരക്തമേ
എന്നെ അനുഗ്രഹിക്കണമേ
എനിക്കുവേണ്ടി കുരിശില്‍ ചിന്തപ്പെട്ട ഈശോയുടെ തിരുരക്തമേ
എന്നെ അനുഗ്രഹിക്കണമേ
സമാധാനം സ്ഥാപിക്കുന്ന ഈശോയുടെ തിരുരക്തമേ
എന്നെ അനുഗ്രഹിക്കണമേ
എനിക്ക് നിത്യരക്ഷ നല്കുന്ന ഈശോയുടെ തിരുരക്തമേ
എന്നെ അനുഗ്രഹിക്കണമേ
ഈശോയുടെ തിരുരക്തം നമ്മെ പൊതിഞ്ഞുസംരക്ഷിക്കട്ടെ.