വാഷിംങ്ടണ്‍: അമേരിക്കയെ ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിക്കുന്നു, ക്രിസ്തുവിന്റെ രാജത്വത്തെ തിരിച്ചറിയാനും അംഗീകരിക്കാനുമുള്ള ഒരു മാര്‍ഗമായിട്ടാണ് അമേരിക്കയെ ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിക്കുന്നതിനെ ഒറിഗോണ്‍ പോര്‍ട്ട്‌ലാന്റ് ആര്‍ച്ചുബിഷപ് അല്ക്‌സാണ്ടര്‍ സാമ്പിള്‍ വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് ഈ ചടങ്ങ് നടത്തുന്നത് കത്തോലിക്കരെ സംബന്ധിച്ചിടത്തോളം നമ്മുടെ കര്‍ത്താവിനെ ആദരിക്കാനുള്ള ഒരു അവസരം കൂടിയാണ്. 2025 നവംബര്‍ 11 ന് കൂടിയ യുഎസ് കത്തോലിക്കാ കോണ്‍ഫ്രന്‍സാണ് അമേരിക്കയുടെ 250 ാം വാര്‍ഷികം പ്രമാണിച്ച് രാജ്യത്തെ ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിക്കണമന്ന നിര്‍ദ്ദേശം പാസാക്കിയത്.
ഇതനുസരിച്ച് അമേരിക്കയെ ജൂണ്‍ 11 ന് ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിക്കും. അമേരിക്കയിലെ എല്ലാ പ്രാദേശികഇടവകകളും ഇതേ ദിവസം സമര്‍പ്പണം നടക്കും. പതിനേഴാം നൂറ്റാണ്ടില്‍ വിശുദ്ധ മാര്‍ഗരറ്റ് രേി അലോക്കയ്ക്ക് ഈശോ പ്രത്യക്ഷപ്പെട്ടതോടെയാ ഈശോയുടെ തിരുഹൃദയത്തോടുള്ള വണക്കം സഭയില്‍ ആരംഭിച്ചത്്. പോപ്പ് ലിയോ പതിമൂന്നാമന്‍, ഫ്രാന്‍സിസ് പാപ്പ, ലെയോ പതിനാലാമന്‍ എന്നിവരെല്ലാം ഈശോയുടെ തിരുഹൃദയത്തോടു ഭക്തിയുള്ള മാര്‍പാപ്പമാരായിരുന്നു.