വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ പാപ്പ സെപ്തംബറില്‍ ഫ്രാന്‍സ് സന്ദര്‍ശിക്കും. 25 മുതല്‍ 28 വരെ തീയതികളിലായിരിക്കും പാപ്പയുടെ ഫ്രാന്‍സ് സന്ദര്‍ശനം. ഇതോട് അനുബന്ധിച്ച് യുനെസ്‌ക്കോയുടെ ഓഫീസും പാപ്പ സന്ദര്‍ശിക്കും. ഇതിനു മുമ്പ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയാണ് ഫ്രാന്‍സ് സന്ദര്‍ശിച്ചിട്ടുള്ളത്. 2008 ലായിരുന്നു ബെനഡിക്ട് പതിനാറാമന്‍ പാപ്പ ഫ്രാന്‍സ് സന്ദര്‍ശിച്ചത്. പതിനെട്ടു വര്‍ഷങ്ങള്‍ക്കുശേഷം ഒരു പാപ്പ ഫ്രാന്‍സ് സന്ദര്‍ശിക്കുന്നു എന്ന പ്രത്യേകതയും ഈ അപ്പസ്‌തോലികയാത്രയ്ക്ക് പിന്നിലുണ്ട്.ഫ്രാന്‍സിലെ രാഷ്ട്ര നേതൃത്വത്തിന്റെയും പ്രാദേശിക കത്തോലിക്കാ സഭയുടെയും യുനെസ്‌കോ ഡയറക്ടര്‍ ജനറലിന്റെയും ക്ഷണം സ്വീകരിച്ചാണ് ലെയോ പാപ്പ ഫ്രാന്‍സ് സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 10 ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വത്തിക്കാനിലെത്തി ലെയോ പാപ്പയെ സന്ദര്‍ശിച്ചിരുന്നു.