വത്തിക്കാന്‍സിറ്റി: ദൈവവചനത്തില്‍ വിശ്വസിച്ചുകൊണ്ട് എല്ലാം ദൈവത്തിനു സാധിക്കും എന്ന് ഊട്ടിയുറപ്പിക്കണമെന്ന് ലെയോ പതിനാലാമന്‍ പാപ്പ. മനുഷ്യപുത്രാ ഈ അസ്ഥികള്‍ക്ക് വീണ്ടും ജീവിക്കാന്‍ കഴിയുമോ എന്ന് കര്‍ത്താവ് എസെക്കിയേല്‍ പ്രവാചകനോട് ചോദിച്ച ചോദ്യം ഇന്ന് നമ്മോടും ചോദിക്കുന്നു. സുവിശേഷം ജീവിതത്തെപ്രകാശിപ്പിക്കുകയും പരിവര്‍ത്തനം ചെയ്യുകയും ചെയ്യുന്നു. തകര്‍ച്ചയില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്പിന് കാലം ആവശ്യമാണ്. എന്നാല്‍ വിശ്വസിച്ചു മുന്നോട്ടുപോകുക. പക്ഷേ അത് ഏറെ പ്രധാനപ്പെട്ടതാണ്. നീരസം ഒഴിവാക്കി നീതി പ്രാവര്‍ത്തികമാക്കുന്ന ആദ്യത്തെയാളായി മാറുവാന്‍ ഓരോരുത്തരും പരിശ്രമിക്കണം.
ഇറ്റലിയിലെ അച്ചേറയിലേക്ക് നടത്തിയ സന്ദര്‍ശന വേളയില്‍, സ്വര്‍ഗ്ഗാരോപിത മാതാവിന്റെ നാമത്തിലുള്ള കത്തീഡ്രല്‍ ദേവാലയത്തില്‍, മെത്രാന്മാര്‍, വൈദികര്‍, സമര്‍പ്പിതര്‍, പരിസ്ഥിതി മലിനീകരണത്തിന് ഇരകളായവരുടെ കുടുംബാംഗങ്ങള്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചാവേളയില്‍ സംസാരിക്കുകയായിരുന്നു പാപ്പ.