spot_imgspot_imgspot_imgspot_img

സ്‌പെയ്‌നിലെ അത്ഭുതം: അഗ്നിബാധയില്‍ നിന്ന് മാതാവിന്റെ രൂപവും ദേവാലയവും രക്ഷപ്പെട്ടു.

സ്‌പെയ്‌നിലെ ആവിലായില്‍ കാട്ടുതീ പടരുന്നതിനിടയില്‍ വിശ്വാസികളെ ആഴത്തില്‍ സ്പര്‍ശിച്ച ഒരു സംഭവം നടന്നു. 2026 ജൂലൈയിലാണ് യൂറോപ്പില്‍ അസാധാരണമായ ചൂടും വരള്‍ച്ചയും മൂലം അവില പ്രവിശ്യയില്‍ കാ്ട്ടുതീ പടര്‍ന്നത്. സെബ്രെറോസ്, ഹോയോ ഡി പിനാരസ്,. എല്‍ ടിംബ്ലോ തുടങ്ങിയ പട്ടണങ്ങളില്‍ നിന്ന് നൂറുകണക്കിന് ആളുകളെ ഒഴിപ്പിക്കേണ്ടിവന്നപ്പോള്‍ അവര്‍ക്ക് അഭയമൊരുക്കിയത് സെബ്രെറോസിലെയും ഹോയോ ഡി പിനാരസിലെയും ഇടവകവൈദികനായ ഫാ. ഹാവിയര്‍ കാര്‍വോ തന്റെ ദേവാലയത്തിന്റെ ഹാളുകളും മറ്റ് സൗകര്യങ്ങളും ഒരുക്കിക്കൊണ്ടായിരുന്നു. ദുരിതാശ്വാസക്യാമ്പും തുറന്നിരുന്നു. അപ്പോഴേയ്ക്കും ദേവാലയത്തിലേക്കും കാട്ടുതീ പടരുന്നുവെന്ന വാര്‍ത്തയെത്തി. ആളുകള്‍ virgen de valsordo എന്ന സെബ്രെറോസിന്റെ രക്ഷാധികാരിയായ മാതാവിന്റെ രൂപം പെട്ടെന്ന് തന്നെ എടുത്ത് സുരക്ഷിതമായ മറ്റൊരു സ്ഥലമായ പട്ടണത്തിലെ ഇടവകദേവാലയത്തിലേക്ക് മാറ്റി. അപ്പോഴേയ്ക്കും കാട്ടുതീ പളളിമുറ്റംവരെയെത്തിയിരുന്നു. എന്നാല്‍ ദേവാലയത്തിലേക്ക് തീ പടര്‍ന്നില്ല. മാതാവിന്റെ മറ്റ് ചില രൂപങ്ങളും കേടുപാടുകളില്ലാതെ അവിടെ സംരക്ഷിക്കാന്‍ സാധിച്ചു. ദേവാലയമുറ്റത്തുവരെ കാട്ടുതീയെത്തിയിട്ടും ദേവാലയത്തിന് കേടുപാടുകള്‍ സംഭവിക്കാത്തതും ദേവാലയത്തില്‍ നിന്ന് മാതാവിന്റെ രൂപം സുരക്ഷിതമായി മാറ്റാന്‍ സാധിച്ചതും ഒരു അത്ഭുതമായിട്ടാണ് വികാരി ഫാ. ഹാവിയര്‍ കാല്‍വോ പ്രതികരിച്ചത്. പ്രകൃതിദുരന്തങ്ങളുടെ സമയത്ത് വിശുദ്ധരുടെ രൂപങ്ങള്‍ സുരക്ഷിതസ്ഥലത്തേക്ക് മാറ്റുന്നതും പിന്നീട് അവയോ ആരാധനാലയങ്ങളോ കേടുപാടുകള്‍ കൂടാതെ അപ്രതീക്ഷിതമായി നിലനില്ക്കുന്നതും വിശ്വാസികള്‍ അത്ഭുതത്തിന്റെ ഭാഗമായിട്ടാണ് കണക്കാക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates