spot_imgspot_imgspot_imgspot_img

98 ാം വയസില്‍ കത്തോലിക്കാസഭാംഗമായി!!!!

ഇല്ലിനോയിസ്: 98 ാം വയസില്‍ കത്തോലിക്കാസഭയിലേക്ക് കടന്നുവന്ന രണ്ടാം ലോകമഹായുദ്ധ വീരന്‍ റെയ്മണ്ട് റേയ് മാര്‍ട്ടിന്റെ വിശ്വാസജീവിതം ശ്രദ്ധേയമാകുന്നു. ഇല്ലിനോയിസില്‍ 27 വര്‍ഷം പോലീസ് ഓഫീസറായി സേവനം ചെയ്ത അദ്ദേഹം കൂടുതല്‍കാലവും ജോലി ചെയ്തിരുന്നത് ജപ്പാനിലും ഫിലിപ്പൈന്‍സിലുമായിരുന്നു. മരിച്ചുപോയ ഭാര്യയുടെ വിശ്വാസജീവിതമാണ് തന്നെ കത്തോലിക്കാസഭയിലേക്ക് അടുപ്പിച്ചത് എന്ന് റെയ്മണ്ട് പറയുന്നു. ഏറെ നാളത്തെ പഠനത്തിനും പ്രാര്‍ത്ഥനയ്ക്കും ശേഷമാണ് കത്തോലിക്കാസഭാംഗമാകാനുള്ള തീരുമാനം അദ്ദേഹം എടുത്തത്. ജൂലൈ 16 നായിരുന്നു റെയ്മണ്ട് മാമ്മോദീസാ സ്വീകരിച്ച് കത്തോലിക്കാസഭയിലേക്ക് കടന്നുവന്നത്. കൂദാശകള്‍ സ്വീകരിച്ച് വിശുദ്ധകുര്‍ബാന സ്വീകരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരിക്കല്‍ യുദ്ധഭൂമിയില്‍ ധൈര്യത്തിന്റെ മാതൃകയായിരുന്ന അദ്ദേഹം ഇപ്പോള്‍ ജീവിതസായാഹ്നത്തില്‍ വിശ്വാസത്തിന്റെ മാതൃകയായും മാറിയിരിക്കുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates