Wednesday, April 23, 2025
spot_img
More

    ഷെക്കെയ്‌ന ടെലിവിഷന്‍ അമേരിക്കന്‍ മലയാളികളുടെ ഹൃദയങ്ങളിലേക്കും


    ഡാളസ്: സത്യത്തിന്റെ സാക്ഷ്യവുമായി ഷെക്കെയ്‌ന ടെലിവിഷന്‍ അമേരിക്കയില്‍ ലോഞ്ച് ചെയ്തു.ഡാളസ് സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ദൈവാലയത്തില്‍ നടന്ന ചടങ്ങില്‍ ചിക്കാഗോ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ടെലിവിഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

    വിശുദ്ധ കുര്‍ബാനയോടെയായിരുന്നു ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. സഭയ്‌ക്കെതിരെ നടക്കുന്ന വ്യാജആരോപണങ്ങളുടെയും വാര്‍ത്തകളുടെയും ഇടയില്‍ ഷെക്കെയ്‌ന ടെലിവിഷന് സത്യത്തിന് സാക്ഷ്യം നല്കാന്‍ കഴിയുമെന്ന് മാര്‍ അങ്ങാടിയത്ത് ആശംസ നേര്‍ന്നു. ഷെക്കെയ്‌ന ടെലിവിഷന്റെ മാധ്യമദര്‍ശനത്തെക്കുറിച്ച് ബ്ര. സന്തോഷ് കരുമത്ര ചടങ്ങില്‍ വിശദീകരിച്ചു.

    യുട്യൂബ് സ്‌ക്രീമിങ്ങിലൂടെ ലോകത്ത് എല്ലായിടത്തും എത്തിച്ചേര്‍ന്ന ഷെക്കെയ്‌ന, ഉടന്‍തന്നെ യപ്പ്, റോക്കു പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!