ക്വാട്ട്ദാര്‍: ബിജ്‌നോര്‍ രൂപതയുടെ മെത്രാനായി ഇന്ന് മോണ്‍. വിന്‍സെന്റ് നെല്ലായിപ്പറമ്പില്‍ അഭിഷിക്തനാകും. ക്വാട്ട് ദാര്‍ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് സ്‌കൂള്‍ അങ്കണത്തിലെ പ്രത്യേകവേദിയില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ അദ്ദേഹത്തെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മെത്രാനായി അഭിഷേകം ചെയ്യും. രാവിലെ 9.30 മുതല്‍ ചടങ്ങുകള്‍ ആരംഭി്ക്കും.
ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജോണ്‍ വടക്കേല്‍, മാര്‍ ഗ്രേഷ്യന്‍ വടക്കേല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. ആഗ്ര ആര്‍ച്ച് ബിഷപ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസ വചനസന്ദേശം നല്കും.
ബിഷപ് മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പില്‍ ദിവ്യബലി അര്‍പ്പിക്കും. രൂപതയിലെ മുഴുവന്‍ വൈദികരും മറ്റു രൂപതകളില്‍ നിന്നുള്ള ഇരുനൂറോളം വൈദികരും സഹകാര്‍മ്മികരായിരിക്കും.
പൊതു സമ്മേളനത്തില്‍ ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും രാഷ്ട്രീയ നേതാക്കന്മാരുംസാംസ്‌കാരിക പ്രവര്‍ത്തകരും മതനേതാക്കളും പങ്കെടുക്കും.