ശാന്തമ്പാറ: അമ്മയും ആണ്‍സുഹൃത്തും കൂടി വിഷം കൊടുത്തുകൊന്ന ജൊവാനയുടെ ജീവനറ്റശരീരം ഇന്ന് മുംബൈയില്‍ നിന്ന് നാട്ടിലെത്തിക്കും. മലയാളക്കരയുടെ മുഴുവന്‍ നൊമ്പരമായിമാറിയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൊവാനയുടെ പിതൃസഹോദരനായ ഫാ. വിജോഷ് ഫേസ്ബുക്ക് പേജില്‍ കുറിച്ച വരികള്‍ വായിച്ച് കണ്ണുനിറയാത്തവരായി ആരുമുണ്ടാവില്ല. ജൊവാനയോടുള്ള സ്‌നേഹം നിറയുന്ന ആ വരികളില്‍ പ്രതിയായി ആരോപിക്കപ്പെടുന്ന സഹോദരഭാര്യ ലിജിയോടു ക്രിസ്തുസ്‌നേഹത്തിന്റെ പേരില്‍ ക്ഷമിക്കുന്ന അച്ചന്റെ ഹൃദയവും നമുക്ക്കാണാം. അച്ചന്റെ കുറിപ്പില്‍ നിന്ന്:
കുഞ്ഞൂസേ, നിന്റെ പപ്പയോടും നിന്നോടും എല്ലാവരോടും ലിജി അമ്മ തെറ്റുചെയ്തു. വല്യചാചയ്ക്കറിയാം നീയും റിജോ പപ്പയുംലിജിയമ്മയോട് ക്ഷമിക്കുമെന്ന്. അതുപോലെ വല്യചാച്ചനും ജിജോചാച്ചനും പപ്പിച്ചിയും കൊച്ചാമ്മിയും ജോയലും ജോഫിറ്റയും സോളിയപ്പയും സിന്ധുമ്മയും ചാച്ചന്മാരും ആന്റിമാരും മറ്റെല്ലാവരും ലിജിയമ്മയോട് ഈശോയെ പ്രതി ക്ഷമിക്കുവാ. കുഞ്ഞൂസേ മാലാഖക്കുഞ്ഞേ നീ ഈശോയോട് ലിജിയമ്മയ്ക്കും ആ അങ്കിളിനും വേണ്ടി പ്രാര്‍ത്ഥിക്കണേ. സ്‌നേഹത്തോടെ കുഞ്ഞപ്പ..
ഫാ. വിജോഷിന്റെ സഹോദരന്‍ റിജോയെ കൊലപ്പെടുത്തിയതിന് ശേഷമാണ് ലിജിയും കാമുകനും കൂടി നാടുവിട്ടതും പോലീസ് അന്വേഷണത്തിനൊടുവില്‍ കൂട്ട ആത്മഹത്യക്ക് ശ്രമിച്ചതും. അതില്‍ ജൊവാന മരിക്കുകയും ഇരുവരും രക്ഷപ്പെടുകയും ചെയ്തു.