ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇന്ന് 83 ാം പിറന്നാള്‍. ഈ പ്രായത്തിലും അദ്ദേഹം എത്രയോ ഊര്‍ജ്ജ്വസ്വലനാണ്, പ്രസന്നവദനനും ഉന്മേഷവാനുമാണ്.
എന്താണ് അദ്ദേഹത്തിന്റെ ഈ ചുറുചുറുക്കിന്റെ രഹസ്യം? ദൈവത്തിന്റെ കൃപകളെ തിരിച്ചറിയുന്നു എന്നതാണ് അദ്ദേഹത്തിന്റെ ജീവിതസന്തോഷത്തിന്റെ ഒന്നാമത്തെ രഹസ്യം. ദൈവത്തിന്റെ ഈ കൃപ തിരിച്ചറിയുന്നതുകൊണ്ട് അദ്ദേഹത്തിന് സമാധാനം അനുഭവിക്കാന്‍ കഴിയുന്നു. എന്റെ സമാധാനം ദൈവത്തിന്റെ സമ്മാനമാണ് എന്നാണ് പാപ്പ പറയുന്നത്.
പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് വിശുദ്ധ യൗസേപ്പിതാവിന് സമര്‍പ്പിക്കുന്നതാണ് പാപ്പയുടെ രീതി. പതിനേഴാം വയസില്‍ ദൈവവിളി അനുഭവപ്പെട്ടത് വിശുദ്ധ യൗസേപ്പിതാവിന്റെ പള്ളിയില്‍ വച്ചായിരുന്നു എന്നതും ശ്രദ്ധേയം. തന്റെ പ്രശ്‌നങ്ങളെല്ലാം എഴുതി, ഉറങ്ങുന്ന യൗസേപ്പിതാവിന്റെ തലയ്ക്ക്ല്‍ സമര്‍പ്പിക്കുന്ന രീതി അ്‌ദ്ദേഹത്തിനുണ്ട്. അതോടെ പ്രശ്‌നങ്ങളെല്ലാം യൗസേപ്പിതാവിന്റേതാകും. പാപ്പ സുഖമായിട്ടുറങ്ങുകയും ചെയ്യും.
ദൈവത്തില്‍ ശരണം വയ്ക്കുന്ന രീതിയാണ് മറ്റൊന്ന്. ദൈവസ്വരം കേള്‍ക്കുക. അപ്പോള്‍ ദൈവം നമ്മോട് എന്താണ് ആവശ്യപ്പെടുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയും.
നേരത്തെ ഉറങ്ങാന്‍പോകുന്നതും നേരത്തെ എണീല്ക്കുന്നതുമാണ് പാപ്പയുടെ രീതി.
ഉത്കണ്ഠകളെയും ടെന്‍ഷനുകളെയും പടിക്ക് പുറത്താക്കാന്‍ അദ്ദേഹം എപ്പോഴും പ്രാര്‍ത്ഥനയെ കൂട്ടുപിടിക്കുന്നു.
നര്‍മ്മരസികതയാണ് മറ്റൊന്ന്.
പാപത്തോട് നോ പറയുന്നതും ദൈവത്തോട് യെസ് പറയുന്നതുമാണ് പാപ്പയുടെ മറ്റൊരു ആത്മീയരഹസ്യം.
ഈ രഹസ്യങ്ങളെല്ലാം നമുക്കും പാലിക്കാന്‍ ശ്രമിക്കാം. അത് നമ്മെ കൂടുതല്‍ നല്ല മനുഷ്യരാക്കി മാറ്റും. 1936 ഡിസംബര്‍ 17 ന് ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. ഇരുപത്തിയൊന്നാം വയസില്‍ ഈശോസഭയില്‍ ചേര്‍ന്നു. 33 ാം വയസില്‍ പുരോഹിതനായി. അമ്പത്തിയഞ്ചാം വയസില്‍ സഹായമെത്രാനായി. 61 ല്‍ ആര്‍ച്ചുബിപ്പും. 64 ാം വയസില്‍ കര്‍ദിനാള്‍ പദവി ലഭിച്ചു. 76 ാം വയസില്‍ പത്രോസിന്റെ സിംഹാസനത്തിലുമെത്തി.