വത്തിക്കാന്‍ സിറ്റി: പുല്‍ക്കൂട് ജീവനുള്ള സുവിശേഷം പോലെയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നാം എവിടെയാണോ ജീവിക്കുന്നത് അവിടെ സുവിശേഷം എത്തിക്കുകയാണ് പുല്‍ക്കൂടു ചെയ്യുന്നത്.ഭവനങ്ങളില്‍, ആശുപത്രികളില്‍, ജയിലുകളില്‍ എല്ലാം പുല്‍ക്കൂട് സുവിശേഷം എത്തിക്കുന്നു.
ദൈവം അദൃശ്യനായി സ്വര്‍ഗ്ഗത്തില്‍ ഇരിക്കുകയല്ല മറിച്ച് ഭൂമിയിലേക്ക് മനുഷ്യനായി നമ്മുടെ അരികിലേക്ക് വന്നിരിക്കുന്നുവെന്നാണ് ക്രിസ്തുമസ് ഓര്‍മ്മിപ്പിക്കുന്നത്.
പുല്‍ക്കൂട് ഒരു ഗാര്‍ഹിക സുവിശേഷം ആണ്. പുല്‍ക്കൂട് എന്നത് കാലിത്തൊഴുത്തിനെ സൂചിപ്പിക്കുന്നു. ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചുള്ള പ്രബോധനവും പുല്‍ക്കൂട് നല്കുന്നുണ്ട്. അനുദിന ജീവിതരംഗങ്ങള്‍ നാം പുല്‍ക്കൂടില്‍ കാണുന്നുണ്ട്. ആടുമാടുകളും ആട്ടിടയരും അതിലുണ്ട്.
പുല്‍ക്കൂട് ഉണ്ടാക്കുകയെന്നാല്‍ ദൈവത്തിന്റെ സാമീപ്യം ആഘോഷിക്കലാണ്. ദൈവം എന്നും തന്റെ ജനത്തിന്റെ അരികിലുണ്ടായിരുന്നു. എന്നാല്‍ ക്രിസ്തുമസിലൂടെ ദൈവം മനുഷ്യന്റെ ഏറ്റവും അടുത്താണ് എന്ന സത്യം വ്യക്തമാക്കുന്നു. പാപ്പ പറഞ്ഞു.